അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രി ലബോറട്ടറിയില്‍ ട്രൈബല്‍, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, എ.കെ.കാസ്പ് സ്‌കീമുകളില്‍ അഡ്മിറ്റാകുന്ന രോഗികള്‍ക്ക് കോട്ടത്തറ ആശുപത്രിയിലെ ലാബില്‍ ചെയ്യാന്‍ കഴിയാത്ത ടെസ്റ്റുകള്‍ സ്വകാര്യ ലാബുകളിലേക്ക് അയക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. 5000 രൂപയാണ് നിരതദ്രവ്യം. ജനുവരി മൂന്നിന് ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 8129543698, 9946875443.
