വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയിൽ വിവിധ പദ്ധതികളും, പ്രവർത്തനങ്ങളും നടപ്പിലാക്കിവരുന്ന സർക്കാർ/സർക്കാരിതര വിഭാഗങ്ങൾക്കും, കലാകായിക സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരൻമാർക്കും ‘വയോസേവന അവാർഡ് 2021’ ന് (സംസ്ഥാനതലം) അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 10 നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ജില്ലാ സാമൂഹ്യനീതി ഓഫീസർക്കോ സമർപ്പിക്കണം. sjd.kerala.gov.in ലും സാമൂഹ്യനീതി കാര്യാലയങ്ങളിലും അപേക്ഷാഫോമുകൾ ലഭിക്കും.