കൊച്ചിഃ നാളികേര വികസന ബോര്‍ഡിന്റെ പുതിയ വൈസ് ചെയര്‍മാനായി കേരളത്തില്‍ നിന്നുള്ള കേര കര്‍ഷക പ്രതിനിധിയായ കെ. നാരായണന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു. നാളികേര കൃഷിയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നാളികേര വികസന ബോര്‍ഡ് അംഗമായിരിക്കെയാണ് വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്നത്. മലപ്പുറം ജില്ലയിലെ ഒഴൂര്‍ എ.എം.യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : ഷീബ, മക്കള്‍ : ഡോ. വിവേക്. ഡോ. ആതിര