തൊഴിൽ യൂനിറ്റ് വിതരണോദ്ഘാടനം മൂന്നിന്

തൊഴിൽ മേഖലയിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്ന ബീഡി, സിഗാർ മേഖലയിലെ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമായി കേരള ബീഡി സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാന സർക്കാർ സഹായത്തോടെ 20 കോടി പ്രൊജക്ട് എന്ന പേരിൽ 15 ഇന തൊഴിൽ യൂനിറ്റുകൾ നൽകുന്നു.

തൊഴിൽ പുനരുജ്ജീവന പദ്ധതിയിൽ കാടക്കോഴി വളർത്തൽ യൂനിറ്റ്, മുട്ടക്കോഴി വളർത്തൽ, തയ്യൽ യൂനിറ്റ്, തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്‌ടോപ്, സൈക്കിൾ, മിനി ഗോട്ട്ഫാം എന്നീ ആറിനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. അടുത്ത രണ്ടിനങ്ങളായ ബ്യൂട്ടി പാർലർ, വെൽഡിംഗ് യൂനിറ്റ് എന്നിവയുടെ വിതരണോദ്ഘാടനം ജനുവരി മൂന്നിന് രാവിലെ 10.30 ന് പയ്യാമ്പലത്തെ കേരളാ ദിനേശ് കേന്ദ്രസംഘം ഓഫീസ് പരിസരത്ത് നടക്കും.

കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യും. കേരളാ ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു അധ്യക്ഷനാകും.