ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി വിതരണം ചെയ്യുന്നതിന് ഭൂമി നല്‍കാന്‍ തയ്യാറായിട്ടുള്ള ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം ജില്ലാ കളക്ടര്‍ മുഖേന ഭൂമി വാങ്ങുന്നതിന് ഭൂവുടമസ്ഥര്‍ സമ്മതപത്രം ഉള്‍പ്പെടുത്തി അപേക്ഷിക്കണം.

കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയവ സംബന്ധിച്ച് നിയമക്കുരുക്കും വ്യവഹാരങ്ങളും നിലനില്‍ക്കുന്ന ഭൂമിയാവരുത്. ഒരേക്കറില്‍ കുറയാത്ത ഭൂവുടമസ്ഥര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ നിന്നും പരപ്പയിലെ പട്ടിക വര്‍ഗ വികസന ഓഫീസില്‍ നിന്നും ലഭിക്കും. അവസാന തീയതി ജനുവരി 15.