ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാടകം വനം സത്യാഗ്രഹാനുസ്മരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലെ യു പി വിദ്യാര്‍ഥികള്‍ക്കായി ജനുവരി മൂന്നിന് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 11 ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ ലഘുലേഖ പ്രകാശനം ചെയ്യും. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫസര്‍ കെ.പി ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്ന് 11.30 മുതല്‍ യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടക്കും. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് പേര്‍ വീതമടങ്ങുന്ന സംഘത്തിന് പങ്കെടുക്കാം. ‘ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവും പിന്നിട്ട 75 വര്‍ഷങ്ങളും’ എന്നതാണ് വിഷയം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ prdco…@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ പേരും ഫോണ്‍ നമ്പറും സഹിതം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. മത്സരാര്‍ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രമോ, ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയോ കരുതണം. ജനുവരി മൂന്നിന് രാവിലെ 10.30 ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255145, 9496003201.