കൊച്ചി: കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എസ്.സി മുന്‍ഗണനാ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള സീനിയല്‍ റസിഡന്റ് തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത കമ്മ്യൂണിറ്റി ഡന്‍ട്രിസ്ട്രിയില്‍ എം.ഡി.എസ്. ശമ്പള സ്‌കെയില്‍ 50,000. പ്രായം 25-41 (നിയമാനുസൃത വയസിളവ് ബാധകം).
 നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സി്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം. എസ്.സി വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളെയും സംവരണേതര വിഭാഗങ്ങളെയും പരിഗണിക്കും.
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഉളള മാസ്റ്റര്‍ ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ ഉളള ബി.ടെക് ബിരുദം.  ശമ്പള സ്‌കെയില്‍ 30,700-65400. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റുമായി ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. അതില്‍ മൂന്ന് വര്‍ഷം ഇന്‍സ്ട്രക്ഷണല്‍ ലെവലിലുളളതാകണം.
നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സി്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.