കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ സംഘ പ്രദർശനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളായ *ജ്ഞ*
(തിങ്കൾ) വൈകീട്ട് 3 മണിക്ക് ആരംഭിക്കും. പ്രശസ്ത ശിൽപ്പി ഹോച്ചിമിൻ . പി.എച്ച് പ്രദർശനം ഉദ്ഘാടനം ചെയ്യും. വ്യത്യസ്ത പ്രതലങ്ങളിൽ എണ്ണച്ചായം, അക്രിലിക്ക് , ജലച്ചായം, ചാർക്കോൾ എന്നിങ്ങനെ വ്യത്യസ്ത മാധ്യമങ്ങളിൽ രചിച്ച 80 ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾ ചേർത്തിരിക്കുന്നു. വയനാട് സ്വദേശികളായ ദീപ കെ.പി., സുധീഷ് പല്ലിശ്ശേരി, ബിനീഷ് നാരായണൻ , പയ്യന്നൂർ സ്വദേശിനി ബിജിമോൾ . കെ.പി. എന്നിവരാണ് പ്രദർശനം നടത്തുന്ന കലാ പ്രവർത്തകർ. ചിത്രഭാഷയിലും നിറങ്ങളുടെ വിന്യാസത്തിലും രൂപപരമായ ഉള്ളടക്കം പ്രതല പരിചരണം എന്നിവയിലും വേറിട്ട വഴികളിലൂടെ അന്വേഷണം
തുടരുന്നവരാണ് ഈ നാല് കലാകൃത്തുക്കളും. പ്രദർശനത്തിന്റെ പേര്
*ജ്ഞ* ധ്വനിപ്പിക്കുന്നത് പോലെ ദൃശ്യകലയെ എക്കാലത്തും പ്രചോദിപ്പിക്കുന്ന പരീക്ഷണത്വരയും സാമ്പ്രദായികമായതിനോടുള്ള വിയോജനങ്ങളും
അടങ്ങിയവയാണ് പ്രദർശനത്തിലെ ചിത്രങ്ങൾ. കോഴിക്കോട് വളരെ ജന ശ്രദ്ധയാകർഷിച്ചതാണ് ഈ നാല് കലാ കൃത്തുക്കളുടെ *ജ്ഞ* എന്ന പ്രദർശനം.
ഇന്ന് മുതൽ 9 വരെ പകൽ 10 മുതൽ 6 വരെ മാനന്തവാടി ആർട്ട്‌ ഗാലറിയിൽ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.