എറണാകുളം: സംസ്ഥാനത്തെ ടിമ്പർ ആൻഡ് പ്ലൈവുഡ് മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് ജനുവരി 10 ന് രാവിലെ 11 മണിക്ക്‌ ആലുവ ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിൽ ജില്ലയിലെ ഈ മേഖലയിൽ പ്രവർത്തിച്ച് വരുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ
അറിയിച്ചു.