കാക്കനാട് : എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഹെൽപർ (കാർപെന്റർ) തസ്തികയിൽ നാല് ഒഴിവുകൾ നിലവിലുണ്ട്.

വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി, എൻ.റ്റി.സി കർപെന്റർ, കർപെന്ററിയിൽ രണ്ട്‌ വർഷ പ്രവർത്തി പരിചയം. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 18 ന് മുൻപ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18നും 41 നും മധ്യേ. നിയമാനുസൃത വയസ്സിളവ് അനുവദനീയം. (സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല)