കാക്കനാട്: എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ എൻജിൻ ഡ്രൈവർ തസ്തികയിലേക്ക് ആറ് ഒഴിവുകൾ നിലവിലുണ്ട്. ഓപ്പൺ- 01, ഇ ടി ബി – 01, മുസ്ലിം – 01, ലത്തീൻ കത്തോലിക്കർ/ ആംഗ്ലോ ഇൻഡ്യൻ – 01, ഒ.ബി.സി – 01, ഇ.ഡബ്ല്യൂ.എസ് – 01 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം. കേരള ഇൻലാന്റ് വെസൽ റൂൾ 2010 പ്രകാരം ലഭിച്ച കറന്റ് എൻജിൻ ഡ്രൈവർ ലൈസൻസ് (ഫസ്റ്റ് ക്ലാസ്).നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 18 ന് മുൻപ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18 നും 37 നും മധ്യേ. നിയമാനുസൃത വയസ്സിളവ് അനുവദനീയം. (സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല)