എറണാകുളം: ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 3173 വിദ്യാർത്ഥികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകി. കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന കരുവേലിപ്പടി മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ ജില്ലാ കളക്ടർ ജാഫർ മാലിക് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി., ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ.കെ.ശിവദാസ്, ജില്ലാ വാക്സിൻ ആൻഡ് കോവിഡ് ചെയിൻ മാനേജർ വൈശാഖ് എം.ജി, കരുവേലിപ്പടി ഡിവിഷൻ കൗൺ സിലർ ബാസ്റ്റിൻ ബാബു എന്നിവരും സന്നിഹിതരായിരുന്നു. 119 കുട്ടികൾക്ക് ഇവിടെ വാക്സിൻ നൽകി.