തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ പാറശാല ബ്ലോക്ക് ഓഫീസില്‍ വ്യാഴാഴ്ച(ജനുവരി 6) സിറ്റിംഗ് നടത്തും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും നേരിട്ട് സമര്‍പ്പിക്കാമെന്ന് ഓംബുഡ്‌സ്മാന്‍ അറിയിച്ചു.