സമഗ്ര ശിക്ഷാ കേരളയുടെ എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ നിലവില്‍ ഒഴിവുള്ള ട്രെയിനര്‍ തസ്തികകളിലേക്കു സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
എച്ച്.എസ്.എസ്.ടി/വിഎച്ച്എസ്എസ്ടി / എച്ച്.എസ്.എസ്.ടി (ജൂനിയര്‍)എച്ച്.എസ്.ടി / പ്രൈമറി ഹെഡ് മാസ്റ്റര്‍/ പ്രൈമറി ടീച്ചര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ കെ.എസ്.ആര്‍ പാര്‍ട്ട് 1 ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും ബന്ധപ്പെട്ട നിയമന അധികാരിയുടെ നിരാക്ഷേപ പത്രം ഉള്‍പ്പെടെ ജനുവരി 11-ന് രാവിലെ 10.30 ന് എറണാകുളം എസ്.ആര്‍.വി എല്‍.പി സ്‌കൂള്‍ കോമ്പൗണ്ടിലുളള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിനു ഹാജരാകണം. അപേക്ഷ ഫോം മാതൃക സമഗ്രശിക്ഷയുടെ വെബ്സൈറ്റിലും എസ്.എസ്.കെ ജില്ലാ കാര്യാലയത്തിലും ലഭിക്കും.