ഇന്ത്യ സ്‌കിൽസ് ദേശീയ മത്സരം ആറ് മുതൽ 10 വരെ ഡൽഹിയിൽ നടക്കും. നേരത്തെ വിശാഖപട്ടണത്തു നടന്ന ദക്ഷിണ മേഖല മത്സരത്തിൽ ഒന്നാമതെത്തിയ കേരളത്തെ പ്രതിനിധീകരിച്ചു യോഗ്യതനേടിയ 41 പേർ ദേശീയ മത്സരത്തിൽ പങ്കെടുക്കും. 16 വീതം സ്വർണം, വെള്ളി മെഡലുകൾ നേടിയാണ് കേരളം പ്രാദേശിക തലത്തിൽ ഒന്നാമതെത്തി ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കേന്ദ്രങ്ങളിൽ പരിശീലനം നൽകിയാണ് ഇവരെ ദേശീയ മത്സരത്തിന് സജ്ജരാക്കിയത്. ഇവിടെ വിജയിക്കുന്നവർ ഒക്ടോബറിൽ ചൈനയിൽ നടക്കുന്ന വേൾഡ് സ്‌കിൽ മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും.
