മലപ്പുറം ജില്ലയില്‍ നടന്ന ഭക്ഷ്യമന്ത്രിയുടെ ഫയല്‍ അദാലത്തില്‍ 29 സസ്പെന്റ് ചെയ്യപ്പെട്ട കടകളുടെ ലൈസന്‍സ് പുനഃസ്ഥാപിച്ച് നല്‍കി. 18 ലൈസന്‍സികള്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചു. നാല് ലൈസന്‍സുകള്‍ റദ്ദു ചെയ്തു. ഒരെണ്ണം കോടതി തീര്‍പ്പിന് വിധേയമായി തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശിച്ചു. മറ്റു ജില്ലകളില്‍ വരും ദിവസങ്ങളില്‍ അദാലത്ത് തുടരും. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡി. സജിത് ബാബു, നോര്‍ത്ത് മേഖല റേഷനിംഗ് കണ്‍ട്രോളര്‍ വിനോദ്, മലപ്പുറം ജില്ലാ സപ്ലൈ ഓഫീസര്‍ ബഷീര്‍, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
