2019 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുകയും ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ള സംഘടനകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഉപഭോക്തൃകാര്യ വകുപ്പ് പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും്. അപേക്ഷകള്‍ ജനുവരി 15 വൈകിട്ട് അഞ്ചിനകം അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവ.് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം 1 എന്ന വിലാസത്തില്‍ ലഭിക്കണം. അപൂര്‍ണമോ വൈകി കിട്ടുന്നതോ ആയ അപേക്ഷകള്‍ നിരസിക്കും.