ഗ്രാമജനതയുടെ യാത്രാക്ലേശം പരിഹരിക്കുന്ന ഗ്രാമവണ്ടി സർവീസ് ഏപ്രിൽ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പറഞ്ഞു. ഉൾനാടൻ പ്രദേശങ്ങളിൽ വരെ ഗ്രാമ വണ്ടി സർവീസ് ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാകും പ്രവർത്തനം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്നും ഗ്രാമ വണ്ടികൾ സ്പോൺസർ ചെയ്യാൻ സംവിധാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന റൂട്ടുകളിൽ ഗ്രാമ വണ്ടി അനുവദിക്കും. ഓരോ ദിവസത്തേക്കുള്ള ഇന്ധനം സ്പോൺസർ ചെയ്യാൻ കഴിഞ്ഞാൽ പദ്ധതി കൂടുതൽ വിജയത്തിലെത്തിക്കാൻ കഴിയും.സി എസ് ആർ ഫണ്ടും സ്പോൺസർഷിപ്പിനായി ഉപയോഗിക്കാം. പരീക്ഷാ ണാടിസ്ഥാനത്തിൽ ഒരു ജില്ലയിൽ ആരംഭിച്ചു ഘട്ടം ഘട്ടമായി മറ്റ് ജില്ലകളിലും ഗ്രാമ വണ്ടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
