ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തൃക്കാക്കര ഭാരത് മാതാ കോളേജിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ജീവിക 2022 ന് സമാപനം. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സങ്കൽപ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. എഞ്ചിനീയറിങ്, ടെക്നോളജി, ഐ ടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈൽ, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയിൽസ് മാർക്കറ്റിങ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിൽ ദാതാക്കളും അഭ്യസ്ഥ വിദ്യരായ യുവതീ യുവാക്കളും പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള അറുപതോളം കമ്പനികളാണ് രണ്ടു ദിവസങ്ങളിലായി മേളയിൽ പങ്കെടുത്തത്. രണ്ടായിരത്തോളം ഉദ്യോഗാർഥികൾ സ്റ്റേറ്റ് ജോബ് പോർട്ടലിൽ ഓൺലൈനായാണ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയത്. ഉദ്യോഗാർത്ഥികളുടെ അഭ്യർത്ഥന പ്രകാരം സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും രണ്ടാം ദിവസം ഒരുക്കിയിരുന്നു.