സമഗ്ര ശിക്ഷ കേരള, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ‘ഗണിതവിജയം’ സംസ്ഥാനതല- സൗത്ത്‌സോണ്‍ പരിശീലന പരിപാടിക്ക് കൊട്ടിയം ക്രിസ്തുജ്യോതിസ് അനിമേഷന്‍ കേന്ദ്രത്തില്‍ തുടക്കമായി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 46 അധ്യാപകര്‍ പങ്കെടുക്കുന്നുണ്ട്.

പരിശീലനത്തില്‍ കുട്ടികളുടെ ഗണിതശാസ്ത്ര പഠനം അധ്യാപകരുടേയും രക്ഷിതാക്കളുടെയും പിന്തുണയോടെ രസകരമാക്കുന്നതിനുള്ള പരിശീലനവും ഗണിത കിറ്റ്, വീഡിയോകള്‍ എന്നിവയും നല്‍കി. പരിശീലനം  12 ന്സ മാപിക്കും. എസ്. എസ്. കെ കൊല്ലം ഡി. പി. സി രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ അധ്യക്ഷനായി.  ജില്ലാ പ്രോഗ്രാം ഓഫീസര്‍ എച്ച്. ആര്‍. അനിത, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ഷീജ, ചാത്തന്നൂര്‍ ബി.ആര്‍.സി ബി. പി. സി എ. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.