ഇലക്ട്രിസിറ്റി ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ സോളാർ പ്ലാന്റ്
സ്ഥാപ്പിച്ച് നൽകുന്ന പദ്ധതിയാണ് സൗര സബ്സിഡി സ്കീം..ഈ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടന്നു കൊണ്ടിക്കുന്നത്. സൗരോർജ നിലയം സ്ഥാപിക്കാൻ ആവശ്യമായ തുകയിൽ 3 കിലോ വാട്ട് വരെ 40% സബ്‌സിഡിയും 3 മുതൽ 10 കിലോ വാട്ട്
വരെ 20% സബ്‌സിഡിയും ലഭിക്കും.

5 വർഷത്തേക്കുള്ള തുടർ സേവനവും നൽകും. 2022 മാർച്ച് 31 ഓടുകൂടി  100 മെഗാ വാട്ട് സ്ഥാപിത ശേഷി
കൈവരിക്കുന്നതിനാണ് കെ എസ് ഇ ബി ലക്ഷ്യമിടുന്നത്. എറണാകുളം സർക്കിളിന്
കീഴിൽ 3000 ഉപഭോക്താക്കൾക്കാണ് സൗര നിലയങ്ങൾ സ്ഥാപിക്കുന്നത്.

തേവര ഇലക്ട്രിക്കൽ സെക്ക്ഷനു കീഴിൽ ഇതുവരെ 27 ഉപഭോക്താക്കൾ അപേക്ഷ ഫീ അടക്കുകയും/താൽപര്യം അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ പദ്ധതിയിൽ എറണാകുളം നിയോജക മണ്ഡലത്തിൽ തേവര സെക്ഷൻ്റെ കീഴിൽ വരുന്ന പനമ്പിള്ളി നഗർ മേക്കുന്നേൽ വില്ല കെന്നത്ത് ജോർജിൻ്റെ വീട്ടിൽ സ്ഥാപിച്ച സോളാർ പ്ലാന്റ് ടി.ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കൽ ഡിവിഷൻ എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിത ജോസ്  അധ്യക്ഷത വഹിച്ചു. കൊച്ചി കോർപറേഷൻ കൗൺസിലർ ലതിക ടീച്ചർ ആശംസകൾ അറിയിച്ചു .