തൃപ്പൂണിത്തുറ, മരട്, തിരുവാങ്കുളം മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും, കുമ്പളം, ചോറ്റാനിക്കര, ഉദയംപേരൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലുളള വാട്ടര്‍ ചാര്‍ജ് കുടിശികയായി റവന്യൂ റിക്കവറി നടപടികളില്‍ ഇരിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിയമാനുസൃത ഇളവുകളോടെ കുടിശിക തീര്‍ത്ത് റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാന്‍ കണയന്നൂര്‍ താലൂക്ക് ഓഫീസും വാട്ടര്‍ അതോറിറ്റിയും സംയുക്തമായി അദാലത്ത് നടത്തുന്നു. അദാലത്തിനുളള അപേക്ഷ വാട്ടര്‍ അതോറിറ്റി തൃപ്പൂണിത്തുറ കാര്യാലയത്തില്‍ ജനുവരി 31 നു മുമ്പായി ഫോണ്‍ നമ്പര്‍ സഹിതം സമര്‍പ്പിക്കണം.
