2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചവരും കുടുംബ വാര്‍ഷിക വരുമാനം 4,50,000 രൂപയില്‍ കവിയാത്തവരും 2021-22 അധ്യായന വര്‍ഷം ജില്ലയിലെ ഗവ/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സയന്‍സ് കോഴ്‌സിനു പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു തെരഞ്ഞെടുക്കപ്പെട്ട മെഡിക്കല്‍/എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ ചേര്‍ന്നു പഠിക്കുന്നതിനു പട്ടികജാതി വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, പരിശീലന സ്ഥാപനത്തില്‍ ഫീസ് ഒടുക്കിയതിന്റെ രസീത് സഹിതം ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം.