10 ഗ്രാമപഞ്ചായത്തുകളിലും
7 നഗരസഭകളിലും സെന്ററുകള്‍

കോവിഡ് ബാധിതര്‍ക്കായി എറണാകുളം ജില്ലയില്‍ പ്രാദേശികതലത്തില്‍ 17 ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍(ഡിസിസി) കൂടി ആരംഭിക്കും. പത്തു ഗ്രാമപഞ്ചായത്തുകളിലും ഏഴു നഗരസഭകളിലുമാണു സെന്ററുകള്‍ ആരംഭിക്കുക. ഫ്രെബുവരി നാലു മുതല്‍ സെന്ററുകളുടെ പ്രവര്‍ത്തനം തുടങ്ങും. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷരുടെ യോഗത്തില്‍ ഡിസിസികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു.

ഗ്രാമ പഞ്ചായത്തുകളിലെ ഡിസിസി കളില്‍ 507 പേര്‍ക്കും നഗരസഭകളില്‍ 685 പേര്‍ക്കും ഉള്‍പ്പെടെ 1192 കിടക്കകളാണ് ഒരുക്കുന്നത്.

ഗ്രാമപഞ്ചായത്തുകള്‍-സെന്റര്‍-കിടക്കകളുടെ എണ്ണം
എന്നീ ക്രമത്തില്‍ ചുവടെ:

ചേരാനല്ലൂര്‍ (സെന്റ് ജെയിംസ് ചര്‍ച്ച് യാക്കോബിയന്‍ പാരിഷ് ഹാള്‍ – 35 കിടക്കകള്‍), എടത്തല (ശാന്തിഗിരി ആശ്രമം എടത്തല -40), കടുങ്ങല്ലൂര്‍ (അന്‍വര്‍ മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍ വെസ്റ്റ് കടുങ്ങല്ലൂര്‍ – 42), മുളന്തുരുത്തി(സെന്റ് ജോര്‍ജ് ചര്‍ച്ച് പാരീഷ് ഹാള്‍-70), പായിപ്ര (മുടവൂര്‍ കമ്യൂണിറ്റി ഹാള്‍-28), പള്ളിപ്പുറം (എസ്.സി കമ്യൂണിറ്റി ഹാള്‍-22), തിരുമാറാടി (ടാഗോര്‍ ഹാള്‍-40), തിരുവാണിയൂര്‍ (സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ജാക്കോബൈറ്റ് കത്തീഡ്രല്‍ ഹാള്‍ നീറമുകള്‍ -50), വാരപ്പെട്ടി (വാരപ്പെട്ടി കമ്യൂണിറ്റി ഹാള്‍-30), നെടുമ്പാശ്ശേരി (സിയാല്‍ – 150).

നഗരസഭകള്‍-സെന്റര്‍-കിടക്കകളുടെ എണ്ണം
എന്നീ ക്രമത്തില്‍ ചുവടെ:

ആലുവ (മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ആലുവ-50), ഏലൂര്‍ (എസ്.സി കമ്യൂണിറ്റി ഹാള്‍-40), കൊച്ചി (മട്ടാഞ്ചേരി ടൗണ്‍ ഹാള്‍, പളളുരുത്തി ഗവ.ഹോസ്പിറ്റല്‍ -150), കൂത്താട്ടുകുളം (സി.എച്ച്.സി. ഹാള്‍- 90), മരട് (ഇ.കെ.നയനാര്‍ ഹാള്‍-75), തൃക്കാക്കര (തെങ്ങോട് വനിതാ വ്യവസായ കേന്ദ്രം – 200), തൃപ്പൂണിത്തുറ (ഒ.ഇ.എന്‍ ബില്‍ഡിംഗ് വാര്‍ഡ് നമ്പര്‍ 33- 80).

ഡിസിസികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നഗരസഭകള്‍ക്കായി 35 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകള്‍ക്കായി 50 ലക്ഷം രൂപയും അനുവദിച്ചു. ഡിസിസികളില്‍ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ദിവസവും സന്ദര്‍ശനം നടത്തും. അടിയന്തര സാഹചര്യം വന്നാല്‍ രോഗികളെ മാറ്റുന്നതിനായി ആംബുലന്‍സ് സേവനവും ഉറപ്പുവരുത്തുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.