സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഫെബ്രുവരി 8, 9, 10, 11 തീയതികളില്‍ പാലക്കാട് ജില്ലയിലെ അപേക്ഷകരുടെ അപേക്ഷകളിന്‍മേല്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈന്‍ സിറ്റിംഗ് നടത്തും. ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും.രാവിലെ 10 മണി മുതല്‍ സിറ്റിംഗ് ആരംഭിക്കും. ഓണ്‍ലൈന്‍ സിറ്റിംഗില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാന്‍ നോട്ടീസ് ലഭിച്ചവര്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തില്‍ കൃത്യ സമയത്ത് ഹാജരാകണം.സിറ്റിംഗിന് ഹാജരാകുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
