2021-22 സാമ്പത്തിക വർഷത്തിൽ വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള 155 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു.ഫെബ്രുവരി 14ന് രാവിലെ 11.30 വരെ ദർഘാസ് ഫോറങ്ങൾ വിൽക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12.30 വരെ ദർഘാസുകൾ സ്വീകരിക്കും. 2.30ന് തുറന്നു പരിശോധിക്കും.കൂടുതൽ വിവരങ്ങൾക്ക് വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484-2730320.