എറണാകുളം ജില്ലയിൽ പട്ടികജാതി സമുദായ അംഗങ്ങൾ ചേർന്ന് ആരംഭിക്കുന്ന സ്വയംസഹായ സംഘങ്ങൾക്കും 80 ശതമാനമോ അതിന് മുകളിലോ പട്ടികജാതിക്കാർ അംഗങ്ങളായുള്ള വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്നു.

15 ലക്ഷം രൂപ വരെ മുടക്കുമുതലുള്ള സംരംഭങ്ങൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ (75%) ബാങ്ക് അക്കൗണ്ട് വഴി സഹായം ലഭിക്കും. കൂ‌ടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം : 0484 2422256