തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ / ആശ്രമം സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ 5,6 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷമോ അതില്‍ക്കുറവോ ആയവര്‍ക്ക് അപേക്ഷിക്കാം. പ്രക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്കും മറ്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം. വിശദവിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ഐ.ടി.ഡി.പി നെടുമങ്ങാട്, ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസര്‍ വാമനപുരം/ നെടുമങ്ങാട് / കാട്ടാക്കട ഓഫീസുകളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പ്രോജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി നെടുമങ്ങാട്, നെടുമങ്ങാട് പി.ഒ എന്ന വിലാസത്തിലോ സീനിയര്‍ സൂപ്രണ്ട്, അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കട്ടേല, ശ്രീകാര്യം, തിരുവനന്തപുരം എന്ന വിലാസത്തിലോ ഫെബ്രുവരി 15ന് മുന്‍പായി സമര്‍പ്പിക്കണം.
