കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ( റെഗുലേഷന്‍ ആന്‍ഡ് രജിസ്‌ട്രേഷന്‍ ) ആക്ട് 2018 പ്രകാരം ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, ലാബുകള്‍, ക്ലിനിക്കുകള്‍ എന്നിവ അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. www.clinicalestablishments.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04712471291.