അടിച്ചിപ്പുഴ കുടിവെള്ളപദ്ധതിയുടെ നവീകരണത്തിനായി 16.4 കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ.പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, ഹൗസ് കണക്ഷനുകള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്.
പദ്ധതിയില്‍ ഉള്‍പ്പെട്ട പെരുനാട്, നാറാണംമൂഴി, പഴവങ്ങാടി, വടശേരിക്കര പഞ്ചായത്തുകളിലൂടെ 75 കി.മി. ദൂരത്തില്‍ പുതിയ പൈപ്പുകള്‍ ഇടും.കാലപ്പഴക്കം ചെന്ന ആസ്ബസ്റ്റോസ് പൈപ്പുകള്‍ ഉള്‍പ്പെടെ മാറിയാകും പുതിയ പൈപ്പ് സ്ഥാപിക്കുന്നത്.
എന്നാല്‍, ഹൗസ് കണക്ഷനുകള്‍ ഇപ്പോള്‍ നാറാണംമൂഴി, പെരുനാട് പഞ്ചായത്തുകളുടെ ഭാഗങ്ങളില്‍ മാത്രമാകും നല്‍കുക. രണ്ട് പഞ്ചായത്തുകളിലായി 1630 കണക്ഷനുകളാണ് ഇപ്പോള്‍ നല്‍കുന്നത്. അടുത്ത ഘട്ടത്തില്‍ വടശേരിക്കര, പഴവങ്ങാടി പഞ്ചായത്തുകളില്‍ 830 വീടുകള്‍ക്കും കണക്ഷന് നല്‍കും.