ഉപഭോക്താക്കളിൽ നിന്ന് ഇന്ധന സർചാർജ് ഈടാക്കാനുളള വൈദ്യുതി ബോർഡിന്റെ അപേക്ഷയിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പൊതുതെളിവെടുപ്പ് നടത്തും. 15ന് രാവിലെ 11ന് വീഡിയോ കോൺഫെറൻസ് വഴിയാവും തെളിവെടുപ്പ് നടത്തുക. പങ്കെടുക്കുന്നവർ 14ന് ഉച്ചയ്ക്ക് 12നകം പേരും വിശദാംശങ്ങളും ഫോൺ നമ്പർ സഹിതം kserc@erckerala.org യിൽ അറിയിക്കണം. തപാലിലും ഇ-മെയിലായും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. തപാലിലുള്ള അഭിപ്രായം സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ 15ന് വൈകിട്ട് 5 വരെ സ്വീകരിക്കും.