പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (തമിഴ് മീഡിയം) 2022-23 അദ്ധ്യായന വര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനത്തിന് പട്ടികജാതി മറ്റിതര സമുദായ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെയുളള 40 സീറ്റില്‍ പത്ത് ശതമാനം മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

അപേക്ഷകര്‍ തമിഴ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരുമായിരിക്കണം.കുട്ടിയുടെ ജാതി, വരുമാനം ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസും ജനന തീയതിയും തെളിയിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

അപേക്ഷ ഫോമിന്റെ മാത്യക ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസുകള്‍, പീരുമേട് എം ആര്‍ എസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. മാര്‍ച്ച് 10ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷകള്‍ ഹെഡ്മാസ്റ്റര്‍, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പീരുമേട്, കുട്ടിക്കാനം, ഇടുക്കി-685531 എന്ന വിലാസത്തില്‍ ലഭിക്കണം.വിശദ വിവരങ്ങള്‍ക്ക് ഫോണ്‍- 9846539725