പട്ടികജാതി വികസന വകുപ്പിന്റെ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലന പദ്ധതി പ്രകാരം മെഡിക്കല്‍ /എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് ലഭിക്കുന്നതിന് 2021 ല്‍ +2 പാസ്സായ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും 2021-22 അദ്ധ്യായന വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ളീഷ് എന്നീ വിഷയങ്ങളില്‍ എ+ ല്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസ്സായവരും കുടുംബവാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

പട്ടികജാതി വികസന വകുപ്പ് അംഗീകരിച്ചിട്ടുളള സ്ഥാപനങ്ങളില്‍ മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് പ്രവേശിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, വിദ്യാര്‍ത്ഥിയുടെ ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം, എസ്.എസ്.എല്‍.സി, +2 സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയതിന്റെ പകര്‍പ്പ്, പരിശീലന സ്ഥാപനത്തില്‍ ചേര്‍ന്ന സര്‍ട്ടിഫിക്കറ്റ്, ഫീസ് അടച്ചതിന്റെ രസീത്, വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടിന്റെ കോപ്പി, ആധാര്‍ കോപ്പി, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, എന്നിവ സഹിതം ഫെബ്രുവരി 17നകം ഇടുക്കി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ നമ്പര്‍. 04862296297