ആലപ്പുഴ: എടത്വാ ടൗണിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിനു സമീപം നവീകരിച്ച സപ്ലൈകോ മെഡിക്കൽ സ്റ്റോറിന്‍റെ  ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഓൺലൈനില്‍ നിർവഹിക്കും.തോമസ് കെ. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും.

എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ജോർജ് ആദ്യ വില്പന നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിൻസ് ജോളി, വാർഡ് അംഗം രേഷ്മ ജോൺസൺ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി, തുടങ്ങിയവർ പങ്കെടുക്കും.