നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ലൈഫ്, ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളുടെ വാര്‍ഷിക അവലോകന ദ്വിദിന ശില്‍പശാല ആഗസ്റ്റ് രണ്ട്, മൂന്ന് തിയതികളില്‍ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഗ്രാമവികസന കമ്മീഷണല്‍ എന്‍. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടിന് രാവിലെ 10.15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. സംസ്ഥാനത്തെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും മിഷന്‍ – വകുപ്പുതല ചുമതലക്കാരും ശില്‍പശാലയില്‍ പങ്കെടുക്കും. ആറ് സെഷനുകളാണ് രണ്ടു ദിവസം നടക്കുക.
മിഷനുകളുടെ ഭരണതല ഏകോപനം സംബന്ധിച്ച സര്‍ക്കാര്‍ കാഴ്ചപ്പാട് ചീഫ് സെക്രട്ടറി ടോംജോസ് അവതരിപ്പിക്കും. രണ്ടിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ലൈഫ് മിഷന്‍ അവലോകനവും ഭാവിപരിപാടികളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ.ബാലന്‍, ടി. പി. രാമകൃഷ്ണന്‍, ജെ. മേഴ്‌സിക്കുട്ടിഅമ്മ എന്നിവര്‍ വകുപ്പുതല പദ്ധതി സംയോജനത്തെക്കുറിച്ച് സംസാരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് വിവിധ വകുപ്പ് മേധാവികള്‍ സംസാരിക്കും.
വൈകിട്ട് 4.30ന് നടക്കുന്ന ഹരിതകേരളം മിഷന്റെ അവലോകനത്തില്‍ മന്ത്രിമാരായ ഡോ. കെ. ടി. ജലീല്‍, അഡ്വ. വി. എസ്. സുനില്‍കുമാര്‍, അഡ്വ. മാത്യു ടി. തോമസ് എന്നിവര്‍ സംസാരിക്കും. മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി. എന്‍. സീമ അധ്യക്ഷത വഹിക്കും. ആഗസ്റ്റ് മൂന്നിന് രാവിലെ 9.30ന് നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട സെമിനാറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ആര്‍ദ്രം മിഷനുമായി ബന്ധപ്പെട്ട് 10.45ന് നടക്കുന്ന സെഷനില്‍ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12.55ന് മുഖ്യമന്ത്രി ക്രോഡീകരണ സന്ദേശം നല്‍കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ. കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, അഡ്വ. മാത്യു ടി. തോമസ്, അഡ്വ. വി. എസ്. സുനില്‍കുമാര്‍, കെ. കെ. ശൈലജ ടീച്ചര്‍, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുക്കും.
തദ്ദേശസ്ഥാപനങ്ങളിലെ 21000 ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ശില്‍പശാല തത്‌സമയം കാണുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും www.victers.itschool.gov.in എന്ന വെബ്‌സൈറ്റിലൂടെയും തത്‌സമയം കാണാനാവും. ശില്‍പശാലയെക്കുറിച്ച് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള അഭിപ്രായങ്ങളും സംശയങ്ങളും webapp.ikm.gov.in/navakeralam എന്ന വെബ്‌സൈറ്റിലൂടെ അറിയിക്കാനുള്ള സൗകര്യം തദ്ദേശസ്ഥാപനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത പൊതുവായതും പ്രാധാന്യമുള്ളതുമായ ചോദ്യങ്ങള്‍ക്ക് ശില്‍പശാലയില്‍ മറുപടി നല്‍കും. പി. ആര്‍. ഡിയുടെ നേതൃത്വത്തില്‍ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. പി. ആര്‍. ഡി ഡയറക്ടര്‍ സുഭാഷ് ടി. വി, കില ഡയറക്ടര്‍ ഡോ. ജോയി ഇളമണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.