സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പാക്കുന്ന വിവിധ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കണ്ടന്റ് ഡെവലപ്പർ,   2D അനിമേറ്റർ, ഗ്രാഫിക് ഡിസൈനർ, ഇന്ററാക്ടീവ് മീഡിയ അസിസ്റ്റന്റ്, ടെക്‌നിക്കൽ റൈറ്റർ, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷിക്കാം. അപേക്ഷകൾ 15നകം ലഭിക്കണം. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.careers.cdit.orgwww.cdit.org എന്നിവ സന്ദർശിക്കുക.