ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് ജംഗ്ഷന് സമീപം എംസി റോഡിനെ പഴയ കവലയുമായി ബന്ധിപ്പിക്കുന്ന റോഡിന് സമീപം മാലിന്യം തള്ളിയവരില്‍ നിന്ന് പിഴ ഈടാക്കി.പഞ്ചായത്ത് ഹരിതകര്‍മ്മ സേനയുടെ ഉപയോഗത്തിനായി സ്ഥാപിച്ചിട്ടുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ പരിസരത്ത് ഉണ്ടായിരുന്ന മാലിന്യം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ കഴിഞ്ഞദിവസം നീക്കംചെയ്തിരുന്നു.വൃത്തിയാക്കല്‍ കഴിഞ്ഞ് അരമണിക്കൂറിനകം മാലിന്യവുമായി എത്തിയ വാഹനത്തെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. പഞ്ചായത്ത് അധികൃതര്‍ ഏനാത്ത് പോലീസില്‍ രേഖാമൂലം പരാതിനല്‍കിയതോടെ മാലിന്യം തള്ളിയ പ്രദേശത്തെ കട ഉടമയ്ക്ക് പതിനായിരം രൂപയുടെ പിഴ ചുമത്തി.നിരീക്ഷണം ശക്തമാനുള്ള തയ്യാറെടുപ്പിലാണ് ഏഴംകുളം ഗ്രാമപഞ്ചായത്ത്