സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന സൈഡ് വീല്‍ സ്‌കൂട്ടര്‍ പദ്ധതിയിലേയ്ക്ക് (ശുഭയാത്ര) അപേക്ഷ ക്ഷണിച്ചു.
ഓര്‍ത്തോ വിഭാഗത്തില്‍ 40 ശതമാനവും അതിനു മുകളിലും ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, സ്വന്തം പേരില്‍ എടുത്ത 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ ഉള്‍പ്പെടെ അപേക്ഷയുടെ മറുപുറത്തില്‍ പറയുന്ന രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ ആഗസ്റ്റ് 18ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. ലഭ്യമാകുന്ന മുറയ്ക്ക് അര്‍ഹത പരിശോധിച്ച് സ്‌കൂട്ടര്‍ നല്‍കും. അപേക്ഷയും വിശദാംശങ്ങളും www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 2347768, 7152,7153,7156.
