വെട്ടൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിന് വേണ്ടി പഞ്ചായത്ത് നിര്‍മ്മിച്ച പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉദ്ഘാടനം ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച ജനകീയ ഹോട്ടല്‍ അസൗകര്യങ്ങളുള്ള ചെറിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് പഞ്ചായത്ത് ഫണ്ടില്‍ നിന്നും ഒന്നര ലക്ഷം മുടക്കി പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് പുതിയ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.