സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) ഉൽപ്പാദിപ്പിക്കുന്ന കെപ്‌കോ ചിക്കനും അനുബന്ധ ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുന്നതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ വിൽപ്പനസാധ്യതയുള്ള സ്ഥലങ്ങളിൽ ഏജൻസികൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സ്വന്തം വിശദാംശങ്ങളും ഏജൻസി തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലവും വ്യക്തമാക്കി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 28നകം മാനേജിംഗ് ഡയറക്ടർ, സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, പേട്ട, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഇ-മെയിൽ: kspdc@yahoo.co.in, കൂടുതൽ വിവരങ്ങൾക്ക്: 9495000918, 9495000921.