തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പോസ്റ്റൽ അദാലത്ത് ഫെബ്രുവരി 22ന് ഉച്ചതിരിഞ്ഞു മൂന്നിന് ഗൂഗിൾ മീറ്റ് വഴി നടത്തും.  തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പെൻഷൻ/ ഫാമിലി പെൻഷൻ സംബന്ധിച്ച പരാതികൾ അദാലത്തിൽ സമർപ്പിക്കാം.  പരാതികൾ ഫെബ്രുവരി 18നകം കിട്ടത്തക്കവിധം ശ്രീ. അജിത് കുര്യൻ, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695023 എന്ന വിലാസത്തിൽ അയയ്ക്കണം.  കവറിന് മുകളിൽ ‘പെൻഷൻ അദാലത്ത്’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.  കോവിഡ് സാഹചര്യത്തിൽ വെർച്വൽ ആയാണ് അദാലത്ത് നടത്തുക.  പെൻഷണരുടെ മൊബൈൽ ഫൊൺ നമ്പർ ശരിയായി അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം.
പോസ്റ്റ് ഓഫീസിലോ ഡിവിഷണൽ തലത്തിലോ മുൻപ് സ്വീകരിച്ച് ഇത് വരെ പരിഹാരം കാണാൻ കഴിയാത്ത പരാതികൾ മാത്രമേ അദാലത്തിന്റെ പരിഗണനയ്ക്കായി സ്വീകരിക്കുകയുള്ളൂ.  പെൻഷനെ സംബന്ധിക്കുന്ന സാധാരണ പരാതികളും ആദ്യമായി സമർപ്പിക്കുന്ന സാധാരണപരാതികളും അദാലത്തിൽ പരിഗണിക്കുന്നതല്ല.  അത്തരം പരാതികൾ വ്യവസ്ഥാപിതമായമാർഗത്തിൽ പരിഗണിക്കും.