ആലപ്പുഴ: മാരാരിക്കുളം ഗവണ്‍മെന്‍റ് എല്‍.പി.സ്‌കൂളില്‍ താലോലം- പ്രീപ്രൈമറി സമഗ്ര വികസന പദ്ധതിക്ക് തുടക്കമായി. സ്‌കൂളില്‍ നടന്ന ചടങ്ങ് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുദര്‍ശന ഭായി പദ്ധതി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്‍റ് എല്‍. മഞ്ജുള അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി പ്രതിനിധി സല്‍മോന്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ പി.എ. ജോണ്‍ ബോസ്‌കോ, പി.ടി.എ. വൈസ് പ്രസിഡന്‍റ് പി.കെ. സുന്ദരേശന്‍, സീനിയര്‍ അസിസ്റ്റന്‍റ് ബി. ജ്യോതി, എസ്.ആര്‍.ജി. കണ്‍വീനര്‍ ലീനാ മേരി തുടങ്ങിയവര്‍ പങ്കെടുത്തു