ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ  നേതൃത്വത്തിൽ കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഫെബ്രുവരി 20ന് ജില്ലാ തലത്തില്‍ കുട്ടികള്‍ക്കായി ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കും. കാസര്‍കോട് ജില്ലാതല മത്സരം നായന്മാര്‍മൂല എന്‍ എ മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആയിരിക്കും മത്സരം. രജിസ്‌ട്രേഷന്‍ രാവിലെ 9ന് ആരംഭിക്കും.

5 മുതല്‍ 9 വരെ പ്രായമുള്ള കുട്ടികള്‍ വൈറ്റ് ഗ്രൂപ്പിലും, 10- 16 പ്രായത്തിലുള്ള കുട്ടികള്‍ ഗ്രീന്‍ ഗ്രൂപ്പിലും രജിസ്റ്റര്‍ ചെയ്യണം. ഭിന്നശേഷിക്കാരായ അഞ്ച് മുതല്‍ പത്ത് വരെ പ്രായമുള്ള കുട്ടികള്‍ യെല്ലോ ഗ്രൂപ്പിലും, 11 മുതല്‍ 18 വരെയുള്ള കുട്ടികള്‍ റെഡ് ഗ്രൂപ്പിലും രജിസ്റ്റര്‍ ചെയ്യണം. നാലു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ സംസ്ഥാനതല മത്സരങ്ങളിലേക്കും സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ ദേശീയ ചിത്രരചനാ മത്സരത്തിലേക്കും പരിഗണിക്കും. ദേശീയ ചിത്രരചനാ മത്സരത്തിലെ വിജയിക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. ഫോണ്‍ 9961001616