ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ബാലചിത്രരചനാ മത്സരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫെബ്രുവരി 20 ന് രാവിലെ 10 ന് പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസില്‍ (തൈക്കാവ് സ്‌കൂളില്‍) നടക്കും.അഞ്ചു മുതല്‍ 9 വയസു വരെയുളള കുട്ടികള്‍ ഗ്രീന്‍ ഗ്രൂപ്പിലും 10 മുതല്‍ 16 വരെ വൈറ്റ് ഗ്രൂപ്പിലും ക്രമീകരിച്ചാണ് മത്സരം നടത്തുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് 5 മുതല്‍ 10 വരെ പ്രായപരിധിയിലുളളവരെ യെല്ലോ ഗ്രൂപ്പിലും 11 മുതല്‍ 18 വരെ പ്രായപരിധിയിലുളളവരെ റെഡ് ഗ്രൂപ്പിലും ഉള്‍പ്പെടുത്തി.
വിഷ്വല്‍/ഓര്‍ത്തോപീഡിക്കലി/ലോക്കോമോട്ടര്‍ ഭിന്നശേഷിയുളള കുട്ടികള്‍ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കേൾവി വൈകല്യം ഉളളവര്‍ മിനിമം 40 ശതമാനം ഡെസിബല്‍ ഡിസബിലിറ്റി ആയിരിക്കണം. മെന്റലി റിട്ടാര്‍ഡഡ് ആയ കുട്ടിയുടെ ഐ.ക്യ 70 ല്‍ താഴെ ആയിരിക്കണം. ഇത് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്യാട്രിസ്റ്റ് സര്‍ട്ടിഫൈ ചെയ്യണം. ചിത്രരചനയ്ക്കുളള പേപ്പര്‍ സമിതി നല്‍കും. രചനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടു വരണം. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിന്നുള്ള പ്രഥമ അധ്യാപകന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍ : 7736548349, 9400063953.