സംസ്ഥാന വൈദ്യുതി ബോർഡ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുൻപാകെ സമർപ്പിച്ചിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 സംബന്ധിച്ച പൊതു തെളിവെടുപ്പ് ഫെബ്രുവരി 18നു രാവിലെ 11ന് വിഡിയോ കോൺഫറൻസ് മുഖേന നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫെബ്രുവരി 17നു വൈകിട്ട് അഞ്ചിനു മുൻപാകെ കത്തു മുഖേനയോ kserc@erckerala.org എന്ന ഇ-മെയിൽ മുഖേനയോ ഫോൺ വഴിയോ സെക്രട്ടറിയെ അറിയിക്കണം. പൊതുജനങ്ങൾക്ക് തപാൽ മുഖേനയും ഈ-മെയിൽ വഴിയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യാം. തപാൽ മുഖേന അയക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്.സി. ഭവനം, സി.വി. രാൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ 18നു വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.
