മധൂര്‍ പഞ്ചായത്തിലെ ഉളിയയില്‍ ഒരേക്കര്‍ പ്രദേശത്ത് പരന്ന് കിടക്കുന്ന ബാക്കത്തിമാര്‍ കുളം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ജില്ലാപഞ്ചായത്തുമായി ചേര്‍ന്ന് 28.76 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്നു. ആറ് മീറ്റര്‍ ആഴത്തില്‍ വെള്ളമുള്ള കുളത്തിന്റെ ചളി നീക്കം ചെയ്ത് കരിങ്കല്ലില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചു കഴിഞ്ഞു. കുളത്തിന് ചുറ്റും മനോഹരമായ നടപ്പാതയൊരുക്കി പ്രഭാത സവാരിക്ക് ഉതകുന്ന തരത്തില്‍ പദ്ധതി നടപ്പിലാക്കും. കുളത്തോടനുബന്ധിച്ച് ഒരു പാര്‍ക്കും പൂന്തോട്ടവും തീര്‍ത്ത് പ്രദേശത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലോക്ക് പഞ്ചായത്തെന്നും ആറ് മാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ പറഞ്ഞു