37 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ ചിലവിലാണ് പദ്ധതി
പൊതു വിദ്യാലയങ്ങള്‍ക്ക് ഫര്‍ണീച്ചര്‍ ഒരുക്കി വീണ്ടും ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്. ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി ഒരു കോടി രൂപ ചിലവിലാണു വിദ്യാലയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഫര്‍ണീച്ചര്‍ നല്‍കുന്നത്. പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുളള 37 സ്‌കൂളുകള്‍ക്ക് 600 ബെഞ്ചുകളും 600 ഡെസ്‌കുകളും നല്‍കും.
നൊച്ചിമ ഗവ.ഹൈസ്‌കൂളില്‍, ഫര്‍ണീച്ചറുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്‌കൂള്‍ എച്ച് എം പി.കെ സുമയ്ക്കു നല്‍കി നിര്‍വഹിച്ചു. പൊതു വിദ്യാലയങ്ങള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നൃും ലഭ്യമായ ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കി മികവിന്റെ കേന്ദ്രങ്ങളാക്കി സ്‌കൂളുകളെ മാറ്റുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.