കവിതാപരിചയം, ഉച്ചാരണശുദ്ധി, വാക്യശുദ്ധി, കവിതയിലെ താളബോധം എന്നിവ പഠിതാക്കളില്‍ ഉറപ്പിക്കുന്നതിനായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ കാവ്യകേളി പരിശീലനം ആരംഭിക്കുന്നു. പ്രഗത്ഭരായ ഗുരുക്കന്‍മാര്‍ നയിക്കുന്ന ക്ലാസ് ഓണ്‍ലൈന്‍ ആയിട്ടാണ് നടത്തുന്നത്.
10 വയസ്സിനും 25 വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ വാട്ട്സ് ആപ്പ്, ഫെയ്സ്ബുക്ക് (https://www.facebook.com/Vyloppilli/) ഗ്രൂപ്പില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ തപാല്‍ മാര്‍ഗ്ഗമോ (വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നാളന്ദ, നന്തന്‍കോട്, തിരുവനന്തപുരം-3)
directormpcc@gmail.com എന്ന ഇ-മെയിലിലോ ഫെബ്രുവരി 25ന് മുന്‍പ് ലഭിക്കണം. സൗജന്യമായിട്ടാണ് ക്ലാസ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2311842.