കടമ്പ്രയാർ സംരക്ഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിനും വിവരശേഖരണത്തിനും തെളിവെടുപ്പിനുമായി നിയമസഭ പരിസ്ഥിതി സംബന്ധിച്ച സമിതി 25ന് എറണാകുളത്തെത്തും. രാവിലെ 10ന് എറണാകുളം ജില്ലാ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് തെളിവെടുക്കും. കടമ്പ്രയാറിൽ മാലിന്യനിക്ഷേപം കൂടുതലുള്ളതായി പറയപ്പെടുന്ന ബ്രഹ്‌മപുരം, യൂറോടെക്കിന് സമീപമുള്ള മണക്കടവ് പാലം, ഇൻഫോപാർക്ക് പാലം എന്നിവിടങ്ങൾ സന്ദർശിക്കും.