പാപ്പിനിവട്ടം സര്‍വ്വീസ് സഹകരണ ബാങ്ക് പൊതുവിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാദരം വിദ്യാഭ്യാസ അവാര്‍ഡ് വിതരണം വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജരും കണ്‍സ്യൂമര്‍ഫെഡ് മുന്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. എം രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. ന്യൂഡല്‍ഹി വാര്‍ത്താവിതരണ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ സയിദ് റബീഹാഷ്മി ഡിജിറ്റല്‍ കാലഘട്ടത്തിലെ വിദ്യഭ്യാസം എന്ന വിഷയത്തെകുറിച്ച് വിദ്യാര്‍ഥികളുമായി സംവദിച്ചു. ഇ.ടി ടൈസണ്‍മാസ്റ്റര്‍ എം.എല്‍.എ. അധ്യക്ഷനായി. യുഎസ്എസ് വിജയികളെ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലിയും എല്‍എസ്എസ് വിജയികളെ പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രനും അനുമോദിച്ചു. ടി.ബി. ജിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ-ബ്ലോക്ക്- പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.
